Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Taiwan Visit

ന്യൂസിലൻഡ് എംപിമാർക്ക് നിരോധനവുമായി ചൈന

വെ​​​ല്ലിം​​​ഗ്ട​​​ൺ: താ​​​യ്‌​​​വാ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ നാ​​​ലു ന്യൂ​​​സി​​​ല​​​ൻ​​​ഡ് എം​​​പി​​​മാ​​​ർ​​​ക്ക് പ്രവേശന നി​​​രോ​​​ധ​​​നം പ്ര​​​ഖ്യാ​​​പി​​​ച്ച് ചൈ​​​ന. ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​ണു നി​​​രോ​​​ധ​​​നം. മാ​​​പ്പു​​​ പ​​​റ​​​ഞ്ഞാ​​​ൽ പി​​​ൻ​​​വ​​​ലി​​​ക്കാ​​​മെ​​​ന്നും ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ലെ ചൈ​​​നീ​​​സ് എം​​​ബ​​​സി അ​​​റി​​​യി​​​ച്ചു.

ജ​​​നാധി​​​പ​​​ത്യ​​​ ഭ​​​ര​​​ണ​​​കൂ​​​ടം നി​​​ല​​​വി​​​ലു​​​ള്ള താ​​​യ്‌​​​വാ​​​നെ വി​​​ഘ​​​ടി​​​ത പ്ര​​​വി​​​ശ്യ​​​യാ​​​യി​​​ട്ടാ​​​ണു ചൈ​​​ന പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ബ​​​ലം​​​ പ്ര​​​യോ​​​ഗി​​​ച്ചും താ​​​യ്‌​​​വാ​​​നെ ചൈ​​​ന​​​യോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​മെ​​​ന്നാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക ന​​​യം.

ന്യൂ​​​സി​​​ല​​​ൻ​​​ഡ് എം​​​പി​​​മാ​​​ർ ക​​​ഴി​​​ഞ്ഞ മാ​​​സ​​​മാ​​ണു താ​​​യ്‌​​​വാ​​​നി​​​ലെ​​​ത്തി​​​യ​​​ത്. പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി ഇ​​​ത്ത​​​രം സ​​​ന്ദ​​​ർ​​​ശ​​​നം പ​​​തി​​​വു​​​ള്ള​​​താ​​​ണെ​​​ന്ന് ന്യൂ​​​സി​​​ല​​​ൻ​​​ഡ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രാ​​​ല​​​യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ചൈ​​​ന​​​യെ​​​യാ​​​ണ് ന്യൂ​​​സി​​​ല​​​ൻ​​​ഡ് അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രാ​​​ല​​​യം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up